
തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് ജില്ലതിരിച്ച് ഇന്ന് പുറത്തൂവിടുമെന്ന് വി.ശിവന്‍കുട്ടി. ഇന്ന് ഉച്ചകഴിഞ്ഞാണ് വിവരങ്ങൾ പുറത്തുവിടുക എന്നാണ് റിപ്പോർട്ടുകൾ.
എത്രപേർ ഏതുനിലയില്‍ വാക്സിനെടുത്തില്ലെന്ന് സമൂഹത്തിന് അറിയാന്‍ അവകാശമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമായതെല്ലാം തന്നെ സംസ്ഥാന ആരോഗ്യവകുപ്പുമായി കൈകോർത്ത് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
മതിയായ കാരണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാതെ കോവിഡ് വാക്സിൻ എടുക്കാത്ത ജീവനക്കാരുടെ വിവരങ്ങളാണ് വകുപ്പ് പുറത്ത് വിടുക. 5000 ജീവനക്കാർ വാക്സിൻ എടുത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. വാക്സിൻ എടുക്കാത്തവർക്ക് കാരണങ്ങൾ ബോധ്യപ്പെടുത്തേണ്ടി വരും.
വാക്സിൻ എടുക്കാത്ത ഉദ്യോഗസ്ഥരെ എടുപ്പിക്കുക എന്നാണ് സർക്കാരിന്റെ ലക്ഷ്യം. വാക്സിൻ എടുത്താൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് വാക്സിൻ എടുക്കാത്തവരും ഉണ്ട്.