
പത്തനംതിട്ട: സിപിഐഎം നേതാവ് സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികളുടെ ബി ജെ പി ആർഎസ്എസ് ബന്ധം വ്യക്തതമാക്കിയാണ് പൊലീസിന്റെ എഫ് ഐ ആർ.
പ്രതികളുടെ രാഷ്ട്രീയം അടക്കം എഫ് ഐ ആർ പോലീസ് വ്യക്തതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതിൽ ഹാജരാക്കി.
കരുവാറ്റയിൽ ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതികളെ പിടികൂടിയത് ആൾത്താമസം ഇല്ലാത്ത വീടുവളഞ്ഞാണ്. കരുവാറ്റ പഞ്ചായത്തിലെ പാലപ്പറമ്പ് കോളനിയിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്. ജിഷ്ണു,പ്രമോദ്, നന്ദു, ജിനാസ് എന്നിവരെ പോലീസ് പിടികൂടിയത്.
ഇവർക്ക് ഒളിതാവളമൊരുക്കിയത് പ്രതി ജിഷ്ണുവിന്റെ അടുത്ത കൂട്ടുകാരാനായ രതീഷാണ്. ഇയാൾക്ക് ബിജെപി ആർഎസ്എസ് ബന്ധം ഉണ്ടെന്നും പോലീസ് വ്യക്തമാക്കി..