fbpx

ജനങ്ങളുടെ അവകാശമാണ് സർക്കാർ സേവനം; സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ക്ക് നാടിനെ സേവിക്കണമെന്ന ചിന്ത ഉണ്ടാകണമെന്ന്: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിനെ നല്ല രീതിയിൽ സേവിക്കണമെന്നൊരു ചിന്ത എല്ലാ സർക്കാർ ഉദ്യാഗസ്ഥര്‍ക്കും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാൻ ജീവനക്കാർ ജനങ്ങളെ സഹായിക്കുന്ന നിലപാടെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ സർക്കാർ ഉദ്യോഗസ്ഥരെ സമീപിക്കുമ്പോള്‍ അവരുടെ ഭാഗത്തുനിന്ന് നല്ല രീതിയിലുള്ള ആരോഗ്യകരമായിട്ടുള്ള സമീപനമുണ്ടാകുന്നില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ജനങ്ങളുടെതായ അവകാശമാണ് സർക്കാരിന്റെ സേവനമെന്നും, അത് അതൊരു കാരണവശാലും നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പൊതുവായ സ്വഭാവത്തിന് ഒട്ടും തന്നെ ചേരാത്ത പലതരത്തിലുള്ള ദുഷ്പ്രവണതകൾ നിലനില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ ഒട്ടും തന്നെ പ്രയാസപ്പെടുത്താനല്ല ഉദ്യോഗസ്ഥർ ആ കസേരയിലിരിക്കേണ്ടതെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു. എല്ലാ ഉദ്യോഗസ്ഥരും അങ്ങനെയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button