
തിരുവല്ല: സിപിഐ.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലയ്ക്ക് കാരണം വ്യക്തി രാഷ്ട്രീയ വിരോധം തന്നെയെന്ന് പോലീസ് വ്യക്തമാക്കിയതോടെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിൽ. കേസിലെ പ്രധാന പ്രതിയായ വ്യക്തതി ബിജെപി യുവമോർച്ച പ്രവർത്തകനാണെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പോലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിലും രാഷ്ട്രീയ വ്യക്തി വിരോധമെന്നാണ് പോലീസ് പറയുന്നത്. ഒന്നാംപ്രതിയായ ജിഷ്ണുവിന് സിപിഐഎം നേതാവിനോട് വ്യക്തിപരമായും സാമൂഹികമായും വൈരാഗ്യമുണ്ടായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ.
ഇതേതുടർന്നാണ് കൊലപാതകമെന്നും, കൊലപാതകം വ്യക്തമായി ആസൂത്രണം ചെയ്താണ് പ്രതി നടപ്പിലാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് ജിഷ്ണു എന്നും, കേസിലെ ഒന്നാംപ്രതിയായ ഇദ്ദേഹം സിപിഐഎം ലോക്കൽ സെക്രട്ടറിയെ മാരകമായി കുത്തുകയായിരുന്നെന്നും. പ്രതികളെല്ലാം തന്നെ കുറ്റം സമ്മതിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം ബിജെപി നേതാവ് സന്ദീപീന് വചസ്പതി അടക്കം കേസിലെ ഒന്നാം പ്രതി ജിഷ്ണുവിന് ബിജെപിയായോ മറ്റ് ബിജെപി സംഘടനകളായോ ബന്ധമില്ലെന്ന് വ്യക്തതമാക്കിയിരുന്നു. ഈ വാദത്തെ പൊളിച്ചാണ് പ്രതികൾക്കുള്ള ബിജെപി ബന്ധം വ്യക്തതമാക്കി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇതോടെ ബിജെപി നേത്രത്വം തന്നെ വെട്ടിലായിക്കുകയാണ്.
ബിജെപി ജില്ലാ നേതൃത്വത്തിനോ, ബിജെപി നേതാക്കൾക്കോ പ്രസ്തുത കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അടക്കം പോലീസ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ. സിപിഐഎം അടക്കം ബിജെപി നേത്യത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് വ്യക്തതമാക്കിയിട്ടുണ്ട്.