fbpx

സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐക്കെതിരെ വ്യാജവാർത്ത നൽകി മാധ്യമം പത്രം; മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ;

ആർഎസ്എസിന് വേണ്ടി പ്രചാരവേല ചെയ്യുന്ന മാധ്യമം പത്രം കേരളത്തിന് അപമാനമെന്നും ഡിവൈഎഫ്ഐ

തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പത്രം വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്.

സിപിഐഎം പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് “പിടിയിലായ പ്രതികളില്‍ 3 പേർ ഡി.വൈ.എഫ്‌.ഐയുടെ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞതാണ് പത്രം വാർത്ത നൽകിയിരിക്കുന്നത്.

പോലീസ് നൽകിയ റിപ്പോര്‍ട്ടില്‍ ഒരു ഭാഗത്തും പ്രതികള്‍ ഡി.വൈ.എഫ്.ഐ ആണെന്ന് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം പോലീസ് എഫ്‌ഐആറിൽ ബിജെപിക്കാരാണ് പ്രതികളെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയപരമായുള്ള വൈരാഗ്യമാണ് പ്രസ്തുത കൊലപാതകത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സത്യാവസ്ഥ ഇതായിരിക്കെ സംസ്ഥാന പോലീസിനെ ഉദ്ധരിച്ച് കൊണ്ട് തെറ്റായ വാർത്ത കൊടുത്തത് ബോധപൂർവ്വമാണെന്നും. ഇത് ആർഎസ്എസിനുവേണ്ടി പ്രചാര വേല ആണെന്നും. മാധ്യമം ദിനപത്രം കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ വ്യക്തതമാക്കി.

പാത്രം വാർത്ത തിഷുത്താത്ത പക്ഷം നിയമ നടപടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button