fbpx

ആത്മാർത്ഥമായി നാടിന് മാറ്റം വരണമെന്ന് ചിന്തിക്കുന്ന ഒരു യുവത്വമാണ് റിയാസ് ; മന്ത്രിയുടെ വാക്ക് കേവലമൊരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് ; വിദേശങ്ങളിൽ മാത്രം നമ്മൾ കണ്ടുപരിചയിച്ച വിപ്ലവകരമായൊരു തീരുമാനമാണ് റിയാസിന്ന് നടപ്പിൽ വരുത്തിയത്; പ്രതികരണവുമായി ജയസൂര്യ

തിരുവനന്തപുരം: റോഡുകളെ പറ്റി ജയസൂര്യ പറഞ്ഞ കാര്യങ്ങളുടെ ഒരുഭാഗം മാത്രം അടർത്തിയെടുത്ത് ചില മാധ്യമങ്ങൾ വാർത്ത നൽകുകയും. അത് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ആയി മാറുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതികരണവുമായി ജയസൂര്യ.

ആത്മാർത്ഥമായിട്ട് നാടിനുമാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ചിന്തിക്കുന്ന വ്യക്തിയാണ്
മുഹമ്മദ് റിയാസ്. അത് അദ്ദേഹത്തിൽ തനിക്ക് കാണാൻ സാധിച്ചിട്ടുണ്ടെന്നും ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അതിനാലാണ് താൻ ആ പരിപാടിയിൽ പങ്കെടുക്കാമെന്നും റിയാസ് വിളിച്ചപ്പോൾ ഒട്ടും തന്നെ ആലോചിക്കാതെ വരാമെന്ന് മറുപടി പറഞ്ഞതെന്നും ജയസൂര്യ പറഞ്ഞു.

ഇന്നുരാവിലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും താനും ഒന്നിച്ചാണ് ഭക്ഷണം കഴിച്ച് ചടങ്ങിൽ പങ്കെടുക്കാനായി പോയത്. പരിപാടിയിൽ പങ്കെടുക്കും മുൻപ് മന്ത്രിയോട് ഞാൻ ചോദിച്ചു, എന്റെ ഉള്ളിൽ ആ സമയം തോന്നുന്നത് പരിപാടിയുടെ വേദിയിൽ പറഞ്ഞോട്ടെ എന്ന്?

തുടർന്ന് റിയാസ് നൽകിയ മറുപടി നിങ്ങൾക്ക് ഉള്ളിൽ തോന്നുന്നത് പറയാം. അതിനാൽ താങ്കളെ തന്നെ പരിപാടിയിൽ വിളിച്ചത് എന്ന് ആയിരുന്നു. എന്ന് ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി, നാടിന് മാറ്റംവരണമെന്നും, തെറ്റുകൾ എല്ലാം ചൂണ്ടിക്കാട്ടപ്പെടണമെന്നും റിയാസ് പറഞ്ഞു. ആ വാക്കുകൾ മുന്നേ സൂചിപ്പിച്ച പോലെ വലിയൊരു ആത്മാർത്ഥതയുടെ ശബ്ദമായിരുന്നെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

താൻ വേദിയിലുന്നയിച്ച എല്ലാവിധ കാര്യങ്ങൾക്കും മുഹമ്മദ് റിയാസ് പ്രതിവിധി ഉണ്ടാക്കാമെന്ന് പറഞ്ഞതായും ജയസൂര്യ പറഞ്ഞു. റിയാസിന്റെ ഈ വാക്കുകൾ കേവലമൊരു വാക്കല്ലെന്നും, ഇന്ന് പ്രാവർത്തികമായികൊണ്ടിരിക്കുന്നൊരു സത്യമാണ്. മുഹമ്മദ് റിയാസിന്റെ ഇതുവരെയുള്ള പ്രവർത്തികൾ അത് ബോധ്യപ്പെടുത്തിതന്നത്.

അതിന്റെയൊക്കെ വലിയൊരു ഉദാഹരണമാണ് നമ്മുടെ പാതകളിൽ ഇനിമുതൽ റോഡ് പണിത കോൺട്രാക്ടറുംമാരുടെ ഫോൺ വിവരങ്ങളും, പേരും അഡ്രസ്സും പ്രദർശിപ്പിക്കുകയെന്ന രീതിയെന്ന് ജയസൂര്യ പറഞ്ഞു. വിദേശത്ത് മാത്രം നാം കണ്ടിട്ടുള്ള വിപ്ലവകരമായ തീരുമാനം റിയാസ് ഇന്ന് നടപ്പിൽ വരുത്തുകയാണെന്നും ജയസൂര്യ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button