
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ എല്ലാം പരിപാലനകാലാവധി കേരളത്തിലെ എല്ലാ റോഡോകളിലും പ്രസിദ്ധപ്പെടുത്തുന്ന ക വകുപ്പ് തീരുമാനത്തെ പുകഴ്ത്തി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. .
ഈയൊരു തീരുമാനം പിഡബ്ല്യുഡിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായക തീരുമാനങ്ങളിൽ ഒന്നാണെന്ന് വരും കാലങ്ങളിൽ ജനം വിലയിരുത്തുമെന്നും ഹരിഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
റോഡുകൾ പണിയുക, അവ പൊളിക്കുക, വീണ്ടും പണിയുകയെന്ന അഴിമതി അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് ഈ സുതാര്യതയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
എല്ലാ കരാറുകളുടേയും കാരാറു കാരന്റെ വിവരങ്ങളും നെറ്റിൽ ലഭ്യമാവട്ടെയെന്നും. കേരളം നേരിടുന്ന വലിയൊരു കൊള്ളയെ നാട്ടുകാർ തന്നെ നോക്കി നിർത്തിച്ചൊളുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
