
മുംബൈ: താനൊരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് നടിയും ബിജെപി അനുഭാവിയുമായ കങ്കണറണാവത്ത്. താൻ ദേശീയവാദികള്ക്കുവേണ്ടായാണ് പ്രചാരണം നടത്തുകയെന്നും നടി പറഞ്ഞു. അതൊടൊപ്പം യോഗി ആദിത്യനാഥിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും നടി പറഞ്ഞു.
വരുന്ന യുപി നിയമസഭാ ഇലക്ഷനിൽ യോഗി ആദിത്യനാഥിന്റെ നേത്യത്വത്തിലുള്ള ബിജെപിക്കായി പ്രചാരണം നടത്തുമോയെന്ന പ്രമുഖ ടിവി ചാനലിന്റെ ചോദ്യത്തോടാണ് നടി മറുപടി പറഞ്ഞത്.
ശ്രീകൃഷ്ണന്റെ ജന്മസ്ഥാന് എന്ന അറിയപെടുന്ന സ്ഥലം സന്ദര്ശിച്ചതിനുപിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം.
നടിയുടെ പ്രതികരണം ഇങ്ങനെ
”ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് പറഞ്ഞ നടി, ഞാന്‍ പ്രചാരണം നടത്തുക ദേശീയവാദികളായവർക്കുവേണ്ടി ആണെന്നാണ് മറുപടി.
അതേസമയം പഞ്ചാബിലെ കര്‍ഷക സമരക്കാർ
വാഹനം തടഞ്ഞതായുള്ള വാർത്തകളെ പറ്റിയുള്ള ചോദ്യത്തിന് താൻ ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നാണ് നടി പ്രതികരിച്ചത്.