
തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിയേയും ലക്ഷ്യം വച്ച് കെപിസിസി പ്രസിഡന്റ് സുധാകരന്റെ ഒളിയമ്പ്.
“ജീവിതാവസാനം വരെ ഒരു മുതിർന്ന നേതാക്കളും കോൺഗ്രസ് പാർട്ടിയെ നിയന്ത്രിക്കണമെന്ന് വാശി പിടിക്കരുതെന്നാണ് സുധാകരൻ വിമർശിച്ചത്”
മീഡിയവണ്ണിന്റെ സംവാദ പരിപാടിയിലാണ് രമേശ് ചെന്നിത്തലയേയും, ഉമ്മൻ ചാണ്ടിയേയും ലക്ഷ്യം വച്ച് സുധാകരൻ ഇത്തരമൊരു പരാമർശം നടത്തിയത്.
മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതൃത്വവുമായി ഏതാനും മാസങ്ങളായി അകന്നുനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സുധാകരൻ ഇത്തരമൊരു പരാമർശം നടത്തിയത്.