fbpx

Ma Yousuf Ali | കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം ; നിയമം അനുസരിച്ച് പ്രവര്‍ത്തിച്ചാൽ ആരേയും ഭയപ്പെടേണ്ടതില്ലെന്ന് ; യൂസഫലി

കൊച്ചി: നിക്ഷേപ സൗഹൃദമാണ് കേരളമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി. നിയമമനുസരിച്ച് കേരളത്തിൽ പ്രവര്‍ത്തിക്കുന്ന ആളുകൾക്ക് ആരേയും തന്നെ ഭയപ്പെടേണ്ടതില്ലെന്നും യൂസഫലി ചൂണ്ടിക്കാട്ടി.

തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും കേരളത്തില്‍ നിക്ഷേപിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. ഇന്ത്യ മൊത്തം നിക്ഷേപ സൗഹൃദമാണ്. അത് പോലെ തന്നെ കേരളവും നിക്ഷേപ സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിക്ഷേപ സൗഹൃദമല്ലെങ്കിൽ ഞാൻ ഇവിടെ ഇത്രയും പണം മടക്കി ബിസിനസ് ചെയ്യുമോ എന്നും യൂസഫലി ചോദിച്ചു. നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് നടത്തുമ്പോള്‍ പല വിവാദങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം എന്നത് തന്റെ നാടാണ്. അതുകൊണ്ട് സംസ്ഥാനത്ത് നിന്നുളള മലയാളികൾക്ക് തൊഴില്‍ നല്‍കേണ്ടത് എന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് മുഴുവന്‍ ഉത്തരവാദിത്തവും കൊടുത്ത് ഒഴിഞ്ഞുമാറാനാവില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി.

ഏതാനും മാസങ്ങൾ മുൻപ് ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആ ദിവസം തന്നേയും കുടുംബത്തേയും രക്ഷപ്പെടുത്താനായി ഓടിയെത്തിയ ആളുകളോടും, ഹെലികോപ്റ്റർ വീണ ചതുപ്പിന് അടുത്ത് താമസിക്കുന്ന കുടുംബത്തോടും നന്ദിയറിയിക്കാനായി പനങ്ങാട് യൂസഫലി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button