
പത്തനംതിട്ട : സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കുടുംബത്തെ സിപിഐഎം ഏറ്റെടുക്കും. കുടുംബം അനാഥമാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വീട് സന്ദർശിച്ച ശേഷം പറഞ്ഞു. കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകന്റെ വീട്ടിലെത്തിയ ശേഷം മാധ്യമളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
കുട്ടികളുടെ എല്ലാവിധ പഠനചെലവുകളും സിപിഐഎം വഹിക്കും. കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും കോടിയേരി പറഞ്ഞു. സന്ദീപ് കുമാറിന്റെ ഭാര്യക്ക് സ്ഥിരവരുമാനമുള്ള തൊഴിലും അദ്ദേഹത്തിന്റെ മക്കളെ വളർത്താനുള്ള സഹായവും സിപിഐഎം നൽകും. എത്ര വേണമെങ്കിലും കുട്ടികൾക്കു പഠിക്കാനുള്ള അവസരം പാർട്ടി ഒരുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതേസമയം സന്ദീപിന്റെ കൊലപാതകം ആസൂത്രിതമാണെന്നും. ഒരു സംഘത്തെ തന്നെ അതിനായി നിയോഗിക്കുകയാണ് സംഘപരിവർ ചെയ്തതെന്നും. പിന്നിൽ ബിജെപി ബന്ധമുള്ളവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.