
കൊച്ചി: ഹെലികോപ്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ നാട്ടുകാരോടും, ആദ്യം ഓടിയെത്തിയ കുടുംബത്തോടും നന്ദി പറയാനായി ലുലു മേധാവി യൂസഫലി എത്തിയപ്പോൾ.
അദ്ദേഹത്തോട് തന്റെ കഷ്ടതകൾ ബോധിപ്പിച്ച ആമിനയ്ക്ക് യുസഫലിയുടെ സഹായം. ഹെലികോപ്ടര്‍ അപകടത്തിൽ രക്ഷിച്ചവരോട് നന്ദി പറഞ്ഞ് പോകാൻ നേരമാണ് ആമിനയോട് യുസുഫലി സംസാരിച്ചത്.
തന്റെ വീടിന്റെ ജപ്തി താൽക്കാലികമായി ഒഴിവാക്കി തരുമോയെന്ന് ഒരു തുണ്ട് കടലാസിലൂടെ ലുലു ഗ്രൂപ്പ് ചെയർമാനോട് അപേക്ഷിക്കുകയും. തുടർന്ന് യൂസഫലിയോട് 5 ലക്ഷം കടമുണ്ടെന്നും വീട് ഉടൻ തന്നെ ബാങ്ക് ജപ്തി ചെയ്യുമെന്നും പറയുകയായിരുന്നു ആമിന.
തുടർന്ന് ആമിന നൽകിയ കടലാസ് വായിച്ച യൂസഫലി ഏതുബാങ്കാണെന്ന് ചോദിക്കുകയും, എത്രരൂപയാണ് ബാങ്കിൽ അടയ്ക്കാനുള്ളതെന്ന അടക്കമുള്ള വിശദമായ വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം. ‘ജപ്തി ബാങ്ക് ചെയ്യൂല്ലെന്നും, വേണ്ട കാര്യങ്ങൾ ഞാന്‍ ചെയ്യാമെന്നും പറയുകയായിരുന്നു അദ്ദേഹം’
ആമിന കൊടുത്ത കടലാസുകൾ യൂസഫലി സഹായിക്ക് നൽകുകയും. “ബാങ്കില്‍ പോയ ശേഷം,, ജപ്തി ചെയ്യാതിരിക്കാൻ. പണം കൊടുക്കുക, ശേഷം ഡോക്യുമെന്റെടുത്ത് ആമിനയുടെ കൈയ്യില്‍ നൽകുക ശേഷം തന്നെ അറിയിക്കണമെന്ന്” പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നു.
തുടർന്ന് വാഹനത്തിൽ കയറിയ അദ്ദേഹം നാളെ തന്നെ വേണ്ട ഇക്കാര്യങ്ങൾ ചെയ്യണമെന്ന് സഹായികളോട് പറയുകയും ചെയ്തു. കൈകൂപ്പി നിറകണ്ണുകളോടെയാണ് ആമിന ലുലു ഗ്രൂപ്പ് ചെയർമാനെ യാത്രയാക്കിയത്.
അതേസമയം ഹെലികോപ്റ്റർ വീണപ്പോൾ ഓടിയെത്തിയ ചുമട്ടു തൊഴിലാളിയുടെ കുടുംബത്തിന് യൂസഫലി സമ്മാനങ്ങളും നൽകി. ഇക്കാര്യം മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
