fbpx

K.surendran | കേരളം സിറിയ യിലേക്ക് നടന്നടുക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിറിയയിലേക്ക് കേരളം നടന്നടുക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പത്തനംതിട്ട കോട്ടാങ്ങൽ സ്കൂളിലെ കുട്ടികൾക്ക് പോപ്പുലർ ഫ്രണ്ട് “ഞാൻ ബാബരി” യെന്ന ബാഡ്ജുകൾ നൽകിയതിൽ പ്രകോപിതാനായാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഈയൊരു സംഭവം സംസ്ഥാനം അതിവേ​ഗത്തിൽ സിറിയയിലേക്ക് നടന്നടുക്കുകയാണെന്നതിന്റെ ഉദ്ദാഹരണമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇത്തരമൊരു സംഭവം നടന്നിട്ട് ഇപ്പം മണിക്കൂറുകളായി എന്നിട്ടും പൊലീസ് അതൊരു വിധ നടപടിയുമെടുത്തില്ലെന്ന് സുരേന്ദ്രൻ വിമർശിച്ചു.

കുട്ടികളുടെതായ മൗലിക അവകാശമാണ് ഇപ്പോൾ ലംഘിക്കപ്പെട്ടതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നമ്മുടെ സംസ്ഥാനം ഭീകരവാദികളുടെ സ്വന്തം താവളമാകും, അതിന് സർക്കാർ കൂട്ടുനിൽക്കുകന്നതായും സുരേന്ദ്രൻ വിമർശിച്ചു.

അതേസമയം തങ്ങൾ ബലപ്രയോഗത്തിലൂടെയല്ല ബാഡ്ജ് ധരിപ്പിച്ചതെന്നും, കുട്ടികളുടെ ആവിശ്യ പ്രകാരമാണ് ബാഡ്ജ് നൽകിയതെന്നും പ്രാദേശിക പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ വ്യക്തമാക്കി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button