fbpx

ബാബരി മസ്ജിദ് ; ഡിസംബർ 6ന് ഡിവൈഎഫ്ഐ വർഗീയതയ്ക്കും സംഘപരിവാർ ഭീകരതയ്ക്കുമെതിരായ ക്യാമ്പയിനുകൾ നടത്തിവരുന്നു; എന്തുകൊണ്ടാണ് കോൺഗ്രസ്സ് ഇങ്ങനെയൊരു ദിവസത്തെക്കുറിച്ചു മറക്കാൻ ശ്രമിക്കുന്നതെന്ന്? എ.എ റഹീം

രാജ്യം ഭരിച്ച കോൺഗ്രസിന്റെ പൂർണ്ണ സമ്മതത്തോടെയായിരുന്നു സ്വതന്ത്ര ഇന്ത്യയിയിലെ ഏറ്റവും വലിയ ഈ കുറ്റകൃത്യം നടന്നതെന്നും റഹീം

തിരുവനന്തപുരം: ബാബറി മസ്ജിദ് തകർത്ത ഡിസംബർ ആറാം തീയതി. ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘപരിവാർ ഭീകരതയ്ക്കും വർഗീയതയ്ക്കും എതിരായി ക്യാമ്പയിനുകൾ തുടർച്ചയായി നടത്തി വരുമ്പോൾ.

കോൺഗ്രസ്സ് ഇങ്ങനെയൊരു ദിവസത്തെ പറ്റി മറക്കാൻ ശ്രമിക്കുകയാണെന്ന് എഎ റഹീം. അത് എന്തുകൊണ്ടാണെന്നും ഡിവൈഎഫ്ഐ നേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു..ബാബരി തകർത്ത ആർഎസ്എസ് ഭീകരതയും, മാപ്പർഹിക്കാത്ത കോൺഗ്രസ്സിന്റെ നിശബ്ദതയും കോൺഗ്രസ്സ് എത്ര തന്നെ മറയ്ക്കാൻ ശ്രമിച്ചാലും ഇന്ത്യ മറക്കില്ലെന്നും റഹീം ചൂണ്ടിക്കാട്ടി.

മതനിരപേക്ഷതയ്ക്കുമേൽ ഏറ്റ വലിയൊരു ആഘാതമായിരുന്നു ഈ സംഭവമെന്നും. അന്ന് രാജ്യം ഭരിച്ചിരുന്ന കോൺഗ്രസിന്റെ സമ്മതത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ കുറ്റകൃത്യം നടന്നതെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇന്ന് വീണ്ടുമൊരു ഡിസംബർ 6 വന്നപ്പോൾ രാജ്യവ്യാപകമായി ഡിവൈഎഫ്ഐ വർഗ്ഗീയ വിരുദ്ധദിനമായി ആചരിച്ചതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button