fbpx

തലശ്ശേരി മതവിദ്വേഷ മുദ്രാവാക്യം ; 4 ആർഎസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ; ബിജെപി നേതാക്കളും കുടുങ്ങും

കണ്ണൂർ: തലശ്ശേരിയില്‍ മതവിദ്വേഷപരമായ മുദ്രാവാക്യം വിളിച്ച ആർഎസ്.എസ് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകടനവുമായി ബന്ധപ്പെട്ടാണ് 4 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ധര്‍മടത്ത് താമസിക്കുന്ന വാഴയിൽ ഷിജിൽ, കണ്ണോത്ത് താമസിക്കുന്ന രഗിത്ത്, കണ്ണൂരിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ശരത്, ശ്രീരാഗ് എന്നി സംഘപരിവർ പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തലശ്ശേരി ലോക്കൽ പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതത്.

4 പ്രതികളെയും പോലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം. ഇവരെ കോടതി റിമാന്‍ഡിൽ വിട്ടു. ഡിസംബര്‍ ഒന്നിന് ജയകൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മരണ യോഗത്തിന് ശേഷം. യുവമോര്‍ച്ച നടത്തിയ റാലിയിലാണ് ആർഎസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പള്ളി പൊളിക്കുമെന്ന തരത്തിൽ മുദ്രവാക്യം വിളിച്ചത്.

ഡിവൈഎഫ്ഐ നേതാവ് കൊടുത്ത പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പ്രവർത്തകരെ വരും ദിവസങ്ങളിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ബിജെപി ആർഎസ്എസ് നേതാക്കളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button