fbpx

അംബേദ്ക്കർ ഒരിക്കലും ആർഎസ്എസ് വിരോധിയായിരുന്നില്ല; അദ്ദേഹം ആർഎസ്എസിന് വേണ്ടി നിലകൊണ്ടു ; പുതിയ അവകാശവാദവുമായി പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: അംബേദ്ക്കർ ആർഎസ്എസിനുവേണ്ടി നിലകൊണ്ട ആളായിരുന്നെന്ന് മുതിർന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ അവകാശവാദവുമായി ബിജെപി നേതാവ് രംഗത്ത് എത്തിയത്.

അംബേദ്ക്കറുടെ സ്മൃതി ദിനത്തിന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി നേതാവിന്റെ ഈ വിവാദ പരാമർശം. 52 കാലഘട്ടത്തിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി ഫെഡറേഷനെന്ന സംഘടനയും, ജനസംഘവും ഒന്നിച്ചായിരുന്നു പ്രവർത്തിച്ചതെന്നും കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അത് പോലെ തന്നെ 54ൽ മഹാരാഷ്ട്രയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അംബേദ്ക്കറുടെ ഇലക്ഷൻ പ്രചാരണ ഏജൻ്റ് ആയി സേവനം അനുഷ്ഠിച്ചത് ആർഎസ്എസ് പ്രചാരകനായ ദത്തോപന്ത് ആയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി,

അന്നത്തെ ആർഎസ്എസ് സർസംഘചാലക് ഗോൾവാൾക്കാർ നേരിട്ടെത്തി മേൽനോട്ടം വഹിച്ച ഇലക്ഷനായിരുന്നു അതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

1935ൽ മഹാരാഷ്ട്രയിലെ ആർഎസ്എസ് ക്യാംപഇലെത്തിയ അംബേദ്കർ ആർഎസ്എസിനെ അഭിനന്ദിച്ചു, സംഘടനയുടെ സ്ഥാപകനായ ഹെഡ്ഗേവാറുമായി അംബേദ്കർ സംസാരിക്കുകയും ചെയ്തു. തുടർന്ന് അംബേദ്കർ ആർഎസ്എസ് ക്യാംപിൽ 1939 ലും പ്രത്യേക ക്ഷണിതാവായി എത്തിയതായും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button