
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഒമിക്രോണ്‍ പരിശോധനയ്ക്കയച്ച എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് ജില്ലയിൽ നിന്ന് രണ്ട് പേരുടേയും, മലപ്പുറം ജില്ലയിൽ നിന്ന് 2, എറണാകുളം ജില്ലയിൽ നിന്ന് 2, തിരുവനന്തപുരം ജില്ലയിൽ നിന്ന് 1, പത്തനംതിട്ട ജില്ലയിൽ നിന്ന് ഒരാളുടേയുമാണ് നെഗറ്റീവായത്.
മൊത്തം പത്ത് പേരുടെയാണ് അയച്ചത്. സാമ്പിളുകളില്‍ എട്ടുപേരുടെ ഫലങ്ങളാണ് ഇത് വരെ നെഗറ്റീവായത്. രണ്ട് പേരുടെ റിപ്പോർട്ടുകൾ ഉടൻ തന്നെ വരുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
ഹൈ റിസ്ക് ഏരിയയിൽ പെട്ട സ്ഥലങ്ങളിൽ നിന്ന് വരുന്നവരുടെ കോവിഡ് ടെസ്റ്റ് നടത്തി അവർക്ക് കോവിഡ് സ്ഥിരീകരിച്ചാലാണ്. സാമ്പിളുകൾ ശേഖരിച്ച് ഒമിക്രോൺ പരിശോധനയ്ക്കായി അയയ്ക്കുന്നത്. രാജ്യത്ത് നിലവിൽ രാജീവ്ഗാന്ധി ബയോടെക്നോളജി ലാബിലാണ് പരിശോധന നടത്തി വരുന്നത്.