fbpx

Ma Yusuf Ali | യൂസഫലി വാക്കുപാലിച്ചു; ആമിനയ്ക്ക് സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം; ജപ്തി ഒഴിവായി, കൈയ്യടിച്ച് സോഷ്യൽ മീഡിയ

കാഞ്ഞിരമറ്റം: യൂസഫലി വാക്ക് പാലിച്ചു. ആമിനയ്ക്ക് ഇനി സ്വന്തം വീട്ടിൽ ബാങ്കിനെ പേടിക്കാതെ കിടന്നുറങ്ങാം. തൊഴിലുറപ്പ് ജോലിക്കു പോയ ആമിനയെ വീട്ടിൽ ആരോ കാണാൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞാണ് അൽപം മുമ്പ് വീട്ടിലേക്കെത്തിയത്.

തങ്ങൾ ലുലുവിൾ നിന്ന് വരുന്നതാണെന്ന് പറഞ്ഞെങ്കിലും ആമിനയ്ക്ക് കാര്യങ്ങൾ മനസിലായില്ല. തുടർന്ന് എംഎ യൂസഫലി ഉറപ്പുനൽകിയതനുസരിച്ച് ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ കുടിശിക 3,81,160 ലക്ഷം അടച്ചുതീർത്തതായി ആമിനയോടു ജീവനക്കാർ പറഞ്ഞപ്പോഴാണ് സാധുവായ ആമിനയ്ക്കും ഭർത്താവിനും കാര്യങ്ങൾ മനസിലായത്.

വായ്പയുടെ പലിശ അടക്കം ബാങ്കിൽ അടച്ച് തീർത്തതിന്റെ രസീത് അടക്കമുള്ള രേഖകളും ആധാരവും ലുലുഗ്രൂപ്പ് അതിക്യതർ ആമിനയെ ഏൽപ്പിച്ചു. ഒരുനിമിഷം പകച്ചു നിന്ന പോയ ആമിനയുടെ കണ്ണുകൾ നിറയുകയും. വാക്കൂപാലിച്ച എംഎ യൂസഫലിക്ക് ആമിനയും ഭർത്താവിനും ഹൃദയത്തിന്റെഭാഷയിൽ നന്ദി പറയുകയും ചെയ്തു..

മകളുടെ വിവാഹത്തിനായിരുന്നു ആമിനയും കുടുംബവും വീടും സ്ഥലവും പണയംവച്ച് ബാങ്കിൽ നിന്ന് വായ്പ എടുത്തത്. തുടർന്ന് ഭർത്താവിന് ക്യാൻസർ ബാദിച്ചോതടെ അടവ് മുടങ്ങുക ആയിരുന്നു. വീട് സ്ഥലവും ജപ്തി ഭീഷണിയിൽ ആണെന്ന സങ്കടം കഴിഞ്ഞ ദിവസം യൂസഫലിയോടു പറഞ്ഞപ്പോൾ പരിഹാരമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ആമിന പറഞ്ഞു.

രോഗബാധിതനായ ഭർത്താവിന്റെ ചികിത്സക്കായി 50,000 രൂപയും ലുലു ഗ്രൂപ്പ് കൈമാറി. ഹെലികോപ്റ്റർ അപകടത്തിൽ തന്റെ ജീവൻ രക്ഷിക്കാനായി ഓടിയെത്തിയ രാജേഷിനോട് നന്ദിപറയാൻ എത്തിയപ്പോഴാണ് ആമിന തന്റെ സങ്കടം യൂസഫലിയോട് പറഞ്ഞത്. തുടർന്ന് വീട് ജപ്തി ചെയ്യില്ലെന്നും പരിഹാരം ഉണ്ടാക്കമെന്നും നിർദേശിക്കുകയായിരുന്നു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button