
തൃശൂർ: സഹോദരിയുടെ കല്യാണ ആവിശ്യത്തിനായി വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് കഴിഞ്ഞ ദിവസം യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വരൻ.
പണവും സ്വർണവും കണ്ടല്ല താൻ വിവാഹത്തിന് സമ്മതിച്ചതെന്നും, വിപിന്റെ സഹോദരിയെ വിവാഹം കഴിക്കുമെന്നും വരൻ പ്രതികരിച്ചു. പ്രമുഖ മാധ്യമത്തോടാണ് വരന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ കുണ്ടുവാറയിൽ താമസിക്കുന്ന വിപിൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ കിട്ടാത്തതിനെ തുടർന്ന് വീട്ടിൽ ആത്മഹത്യ ചെയ്തത്.
ഞങ്ങൾ രണ്ടാളും തമ്മിൽ വർഷമായി അറിയുന്നതാണ്.
അവരുടെ സാഹചര്യം അറിയാവുന്നതിനാൽ. സ്വർണമോ പണമോ ഒന്നും തന്നെ ചോദിച്ചിട്ടില്ലെന്നും വരൻ പ്രതികരിച്ചു. എന്നാൽ വായ്പകിട്ടും എന്നിട്ടുമാത്രം വിവാഹം നടത്തിയാൽ മതിയെന്നായിരുന്നു വരന്റെ കുടുംബത്തോട് വിപിൻ പറഞ്ഞിരുന്നത്.
ഗൾഫിലായിരുന്ന ഞാൻ ലീവിന് എത്തുമ്പോൾ വിവാഹം നടത്താമെന്നാണ് തീരുമാനിച്ചത്. ലീവിന് എത്തിയതായിരുന്നു താൻ. ജനുവരിയിൽ തിരികെ പോകേണ്ടതിനാൽ. അതിനു മുന്നേ തന്നെ വിവാഹം നടത്താമെന്നായിരുന്നു തീരുമാനമെന്നും വരൻ പ്രതികരിച്ചു.
മൂന്നുസെന്റ് മാത്രം ഭൂമിയുള്ളതിനാൽ ബാങ്കുകളിൽ നിന്നും ലോൺ ലഭിച്ചിരുന്നില്ല. തുടർന്ന് ന്യൂജൻ ബാങ്കിൽ നിന്നും ലോൺ ലഭിക്കുകയായിരുന്നു. തുടർന്ന് പണം അനുവദിച്ചെന്ന് കാട്ടി അറിയിപ്പ് ലഭിച്ചതോടെ വിവാഹത്തിന് വേണ്ട സ്വർണമെടുക്കാനായി സഹോദരിയെയും അമ്മയെയും കൂട്ടി ജ്വല്ലറിയിലെത്തുകയായിരുന്നു വിപിൻ. തുടർന്ന് ബാങ്ക് മാനേജർ ലോൺ തരാനികില്ലെന്ന് പറയുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവ് വീട്ടിൽ ആത്മഹത്യ ചെയ്തത്.