
പിറവം: പിറവം നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ചരിത്ര വിജയം. അജേഷ് മനോഹറാണ് വിജയിച്ചത്. നഗരസഭ 14ാം ഡിവിഷൻ ഇടപ്പിള്ളിച്ചിറയിലാണ് ഇടത് മുന്നണി സ്ഥാനാർത്ഥി അജേഷ് മനോഹർ വിജയിച്ചത്.
യുഡിഎഫ് കോൺഗ്രസ് സ്ഥാനാർത്ഥി ആയി മത്സരിച്ച അരുണിനെ 22 വോട്ടുകൾക്കാണ് ഇടത് മുന്നണി സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. എൽഡിഎഫ് നഗരസഭ അംഗമായ ജോർജിന്റെ നിര്യാതനായതിനേത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ മിക്കയിടത്തും എൽഡിഎഫ് മികച്ച വിജയമാണ് നേടിയത്. വിതുരപഞ്ചായത്തിലെ പൊന്നാംചുണ്ട് വാര്‍ഡും. ഇടത് മുന്നണി പിടിച്ചെടുത്തു. ഇടത് സ്ഥാനാര്‍ഥി ആയി മത്സരിച്ച രവികുമാറാണ് വിജയിച്ചത്.
കൂടരഞ്ഞി പഞ്ചായത്തിൽ കൂമ്പാറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് സ്ഥാനാർഥി ആദർശ് വിജയിച്ചു. പാലക്കാട്ടേ ജില്ലയിലുള്ള ഓങ്ങല്ലൂര്‍ പഞ്ചായത്തിലേ 8ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അശോകന് വിജയിച്ചു.