fbpx

തിരുവനന്തപുരം കോര്‍പറേഷൻ വാര്‍ഡിലും എൽഡിഎഫിന് ചരിത്ര വിജയം; ഭൂരിപക്ഷം 1490 ; കനത്ത തോൽവി ഏറ്റുവാങ്ങി ബിജെപി

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ഇടത് മുന്നണിക്ക് ചരിത്ര വിജയം. വെട്ടുകാട് വാര്‍ഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാര്‍ഥി ക്ലൈനസാണ് കോൺഗ്രസ് ബിജെപി സ്ഥാനാർത്ഥികളെ തോൽപ്പിച്ച് വിജയിച്ചത്.

ഡിസിസി അംഗവും കോൺഗ്രസ് നേതാവുമായ ജി.ബെര്‍ബിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ആയി മത്സരിച്ചത്. ഭൂരിപക്ഷം ഏകദേശം 1490 വോട്ടുകളാണ്.
സി.ഐ.ടിയുവിന്റെ അഖിലേന്ത്യാ , സംസ്ഥാന കമ്മിറ്റി അംഗം, തൊഴിലാളി ഫെഡറേഷൻ നേതാവ് എന്നീ പദവികൾ ക്‌ളൈനസ് നിലവിൽ വഹിച്ചു വരുന്നുണ്ട്.

10125 വോട്ടര്‍ ഉള്ള ഈ വാര്‍ഡില്‍ സി.പി.എം അംഗം സാബുവിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ഇലക്ഷനിൽ ഇടത് സ്ഥാനാർഥിക്ക് ലഭിച്ചത് 998 വോട്ടായിരുന്നു. ഇത്തവണ അത് വലിയ രീതിയിൽ ഉയരുകയാണ് ചെയ്തത്.

ബിജെപിയില്‍ ഈ അടുത്ത് ചേർന്ന ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എൻഡിഎബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button