
ഇടുക്കി: കേരളത്തിൽ 32 വാർഡുകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റ വാർഡിൽ വിജയം. ഇടമലക്കുടിയിലെ ഗോത്രവർഗ വാഡിലേ വടക്കേ ഇഡലിപ്പാറക്കുടിയിലാണ് ബിജെപിക്ക് വിജയിക്കാൻ ആയത്.
സിപിഐഎമ്മിനെ തോൽപ്പിച്ച് ഒറ്റ വോട്ടിനാണ് വാർഡ് ബിജെപി പിടിച്ചെടുത്തത്. 2020ൽ ഇടത് മുന്നണി സ്ഥാനാർത്ഥി വിജയിച്ച വാർഡാണ് ഇത്.
ബിജെപി സ്ഥാനാർത്ഥി ചിന്താമണിക്ക് 39 വോട്ടാണ് നിലവിൽ ലഭിച്ചത്. സിപിഎം സംസ്ഥാനാർഥി ശ്രീദേവിക്ക് 38 വോട്ടും. കോൺഗ്രസ് സ്ഥാനാർഥി ചന്ദ്രയ്ക്ക് 15 വോട്ടുമാണ് ലഭിച്ചത്. പഞ്ചായത്തിൽ നിലവിൽ 13 വാർഡുകളാണ് ഉള്ളത് യുഡിഎഫ് 6, എൽഡിഎഫ് 3, ബിജെപി 4 എന്നിങ്ങനെയാണ് കക്ഷിനില.
അതേസമയം കൊല്ലത്ത് ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു. കൊല്ലം തേവലക്കര പഞ്ചായത്തിലെ 3 ാം വാർഡാണ് {നടുവിലക്കര} യുഡിഎഫ് ബിജെപിയിൽ നിന്നും പിടിച്ചെടുത്തത്. ബിജെപി എൻഡിഎ അംഗത്തെ വാർഡിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ്. യുഡിഎഫ് സ്ഥാനാർഥിയായ ആർഎസ്പിയിലെ പ്രദീപ് വാർഡിൽ വിജയിച്ചത്.
23 വാർഡുള്ള തേവലക്കര ഗ്രാമപ്പഞ്ചായത്തിൽ കഴിഞ്ഞ ഇലക്ഷനിൽ ബിജെപി വിജയിച്ചത് ഇടത് മുന്നണിയേയും, കോൺഗ്രസിനേയും ഞെട്ടിച്ചാണ്. ഇത്തവണ ഇത് സിറ്റിങ് വാർഡ് ആക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി മത്സരിച്ചത് എന്നാൽ ഫലം വന്നപ്പോൾ യുഡിഎഫാണ് വിജയിച്ചത്. ഇത് ബിജെപി നേത്രത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
.