fbpx

കേരളത്തിലെ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി പ്രവർത്തകർ

കൊച്ചി: കേരളത്തിലെ എസ്ഡിപിഐ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡിയുടെ റെയ്ഡ്. മൂവാറ്റുപുഴ, കണ്ണൂർ, ഇടുക്കി, മലപ്പുറം,എന്നിവിടങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലാണ് നിലവിൽ റെയ്ഡ് നടക്കുന്നത്.

കള്ളപ്പണമിടപാടുകൾ അടക്കം കണ്ടെത്താനും അതുമായി ബന്ധപ്പെട്ടുമാണ് പരിശോധന എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം കണ്ണൂരിൽ പ്രമുഖ എസ്ഡിപിഐ നേതാവിന്റെ. വീട്ടിൽ എൻഫോഴ്സ്മെന്റ് പരിശോധന നടക്കവെ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു.

സമാനമായ രീതിയിൽ മലപ്പുറം പെരുമ്പടപ്പിലെ പ്രമുഖ നേതാവിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. ഇവിടേയും പ്രതിഷേധവുമായി എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. രാവിലെ പത്തരയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പ്രതിഷേധക്കാരെ പോലീസ് എത്തി പിരിച്ചു വിട്ടതായാണ് സൂചന.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button