fbpx

സുധാകരൻ എത്തിയിട്ടും നേട്ടമുണ്ടാക്കാനാകാതെ കോൺഗ്രസ് ; ഉപതെരഞ്ഞെടുപ്പിലും ഇടതുതരംഗം തന്നെ; ഞെട്ടലോടെ കോൺഗ്രസ് ബിജെപി ക്യാമ്പുകൾ

തിരുവനന്തപുരം: കേരളത്തിലെ 32 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വൻ മുന്നേറ്റം. 16 സീറ്റുകൾ എല്‍ഡിഎഫ് നേടിയപ്പോൾ, 11 വാര്‍ഡുകളിൽ മാത്രമേ യുഡിഎഫിന് വിജയിക്കാൻ ആയോളു. ബിജെപി ഒരു സീറ്റിലും വിജയിച്ചു. 4 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു.

അതേസമയം തദ്ദേശസ്ഥാപനങ്ങളിൽ വിജയിച്ച ഇടത് ജനപ്രതിനിധികൾ എംഎല്‍എ ആയി മത്സരിച്ച് വിജയിച്ചതോടെ ഒഴിവുവന്ന സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണി തന്നെയാണ് വൻ മുന്നേറ്റം ഉണ്ടാക്കിയത്. അഞ്ചിടത്തും സിപിഐഎം സ്ഥാനാര്‍ഥികളാണ് മികച്ച വിജയം നേടിയത്. 3 ജില്ലാ പഞ്ചായത്തു സീറ്റുകളിലും, വേറെ രണ്ടിടത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ജില്ലാ പഞ്ചായത്തിൽ മൂന്ന് സീറ്റിൽ, മൂന്ന് ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. കോര്‍പറേഷനിൽ രണ്ടിൽ രണ്ടും, ബ്ലോക്ക് പഞ്ചായത്തിൽ നാലിൽ നാല് സീറ്റിലും,മുനിസിപ്പാലിറ്റിയിൽ മൂന്നിൽ ഒരിടത്തുമാണ് എല്‍ഡിഎഫ് വിജയിച്ചത്.

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, കോര്‍പറേഷൻ അടക്കമുള്ള നിരവധി സീറ്റുകളിൽ വിജയം നേടാനാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടിയിരുന്നു.

കെ റെയിലും, മുല്ലപ്പെരിയാർ മരം മുറിയും, അടക്കം എൽഡിഎഫ് സർക്കാരിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളും വിവാദങ്ങളും ഉയത്തിയിട്ടും കോൺഗ്രസിന് നില മെച്ചപ്പെടുത്താൻ പോലും ആയില്ല, കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ യുഡിഎഫിനോ കോൺഗ്രസിനോ ഇത്തവണ സാധിച്ചില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

അതേസമയം ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരിടത്ത് വിജയിക്കാൻ ആയെങ്കിലും ഒരു സീറ്റിൽ തോൽക്കുകയും ചെയ്തു ബിജെപി, തിരുവനന്തപുരത്തും, പാലക്കാടും അടക്കം കനത്ത തിരിച്ചടിയാണ് ബിജെപി നേടിയത്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button