fbpx

കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ്; മലയാളി വ്യോമസേന ഓഫീസറുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി ഓഫീസർ പ്രദീപിന്റെ വിയോഗം ദുഃഖത്തിലാഴ്ത്തുന്നതാണെന്ന് പിണറായി വിജയന്‍.

കേരളം 2018 ൽ പ്രളയത്തെ നേരിട്ടപ്പോൾ കേരളത്തിന്റെ രക്ഷയ്ക്കായി പ്രയത്നിച്ച വ്യക്തതമാക്കിയിരുന്നു പ്രദീപെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവരുടേയും കുടുംബാംഗങ്ങളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ ഉച്ചയോടെ നടന്ന അപകടത്തിൽ 13 സൈനികരാണ് കൊല്ലപ്പെട്ടത്. ഒരാള് രക്ഷപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. മോശമായ കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മരണപ്പെട്ട പ്രദീപ്

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button