
തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരു ആർഎസ്എസ് ബി.ജെ.പി പ്രവർത്തകനെ കൂടി പോലീസ് അറസ്റ്റുചെയ്തു. ശിവപുരം സ്വദേശിയായ ശ്രുതിനെ ആണ് പോലീസ് അറസ്റ്റു ചെയ്തത്.
നാല് ആർഎസ്എസ് ബിജെപി പ്രവർത്തകരെ കഴിഞ്ഞ ദിവസം തലശേരി പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായ ആളുകളുടെയെണ്ണം അഞ്ചായി മാറി. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.
ഷിജിൽ, രഗിത്ത്, ശരത്, ശ്രീരാഗ് എന്നിവരാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇവർ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിലാണ് പോലീസ് കേസെടുത്തത്.
ഡിസംബർ മാസം ഒന്നാം തിയതിയാണ് വിദ്വേഷ മുദ്രാവാക്യ വിളിച്ചുള്ള പ്രകടനം നടന്നത്. ജയകൃഷ്ണൻ മാസ്റ്റർ വാർഷികദിനത്തോട് അനുബന്ധിച്ചാണ് പ്രകടനം നടന്നത്. പള്ളികളൊന്നുംകാണില്ല, ബാങ്കുവിളിയും കേൾക്കില്ല എന്നരീതിയിലുള്ള മതസ്പർധ പ്രകോപന മുദ്രാവാക്യമാണ് ബിജെപി ആർഎസ്എസ് പ്രവർത്തകർ വിളിച്ചത്