
എറണാകുളം: പിറവം മുൻസിപ്പാലിറ്റിയിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടിന്റെ എണ്ണം ചൂണ്ടിക്കാട്ടി ബിജെപിയെ ട്രോളി സിപിഐഎം നേതാവ് അഡ്വക്കേറ്റ് കെ.എസ് അരുൺകുമാർ.
ഉപതെരെഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിന് മൊത്തത്തിൽ എഴ് പേരുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം. ബിജെപിക്ക് ആകെ കിട്ടിയത് ആറ് വോട്ടുകൾ മാത്രമാണെന്നും. ബിജെപി സ്ഥാനാർഥി ഇനി വോട്ട് ചെയ്തില്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
പ്രചാരണത്തിന് രംഗത്തിറങ്ങിയ ബിജെപിയുടെ
സംസ്ഥാന നേതാക്കൾ ഇക്കാര്യം അറിഞ്ഞോ എന്നും. സിപിഐഎം എറണാകുളം ജില്ലാക്കമ്മിറ്റി അംഗമായ അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.