fbpx

മാസ്ക് വയ്ക്കാതേയും, സാമൂഹിക അകലം പാലിക്കാതേയും ; ആയിരങ്ങളെ അണിനിരത്തി മുസ്ലിംലീഗ് നടത്തിയ റാലി വിവാദത്തിൽ

കോഴിക്കോട്: കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും. മാസ്ക് വക്കാതേയും, സാമൂഹിക അകലം പാലിക്കാതേയും മുസ്ലിം ലീഗ് നേത്യത്വത്തിൽ നടന്ന വഖഫ് സംരക്ഷണ റാലി.

കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ അണിനിരത്തിയാണ് മുസ്ലിം ലീഗ് റാലി നടത്തിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ടൂറിസ്റ്റ് ബസിലും മറ്റു വാർത്തകളിലുമാണ് പ്രവർത്തകരെ കോഴിക്കോട് എത്തിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൂടുതൽ ആളുകളെ കയറ്റിയാണ് ബസുകളെല്ലാം തന്നെ കോഴിക്കോട് എത്തിയത്. റാലിയിൽ പരസ്യമായി മാസ്ക് വക്കാതെയാണ് പ്രവർത്തകരും നേതാക്കളും പങ്കെടുത്തത്.

ചില ലീഗ് നേതാക്കൾ മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ആളുകളും മാസ്ക് ധരിച്ചിട്ടില്ല. ഇതിന്റെ വീഡിയുകളും ചിത്രങ്ങളും മുസ്ലിം ലീഗ് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ ഫേസ്ബുക്ക് പേജിലൂടെ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button