
കണ്ണൂർ: മുസ്ലിംലീഗിനെതിരെ രൂക്ഷ വിമർശനമായി മുഖ്യമന്ത്രി. മുസ്ലീങ്ങളുടെയുടെ എല്ലാം അട്ടിപ്പേറവകാശം മുസ്ലിം ലീഗിനില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ലീഗൊരു മതസംഘടന ആണോ രാഷ്ടീയ പാർട്ടിയാണോയെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
സിപിഐഎം കണ്ണൂരിൽ ജില്ലാ പ്രതിനിധികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. വഖഫ് ബോർഡുമായി ബന്ധപെട്ട വിഷയത്തിൽ സംസ്ഥാന സർക്കാറിന് ആതൊരുവിദ പിടിവാശിയും ഇല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
മുസ്ലീങ്ങളുടെ എല്ലാം അട്ടിപ്പേറവകാശം ലീഗുകാർ പറഞ്ഞുവന്നാൽ അതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതസംഘടനകൾക്ക് സംസ്ഥാന സർക്കാർ പറഞ്ഞതെല്ലാം ബോധ്യപ്പെട്ടു, മുസ്ലിംലീഗിന് ചെയ്യാനുള്ളതെല്ലാം തന്നെ ചെയ്യാമെന്നും, അത് ഞങ്ങൾക്കൊരു പ്രശ്നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.