fbpx

കോഴിക്കോട് പ്രകടമായത്‌ സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന ലീഗ്‌ സംസ്‌കാരം; : ലീഗിനെതിരെ മഹല്ല് ജമാഅത്ത് കൗൺസിൽ

കോഴിക്കോട്‌: മന്ത്രി റിയാസിനെതിരെ ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി നടത്തിയ വിവാദ പരാമർശത്തിലുടെ ലീഗിന്റെ സംസ്‌കാരമാണ് അതിൽ പ്രകടമാക്കുന്നതെന്ന്‌ മഹല്ല്ജമാഅത്ത് കൗൺസിൽ.

റാലിയിൽ മുസ്ലിം ലീഗ് നടത്തിയ പ്രസംഗങ്ങളും, പ്രവർത്തകർ ഉയർത്തിയ മുദ്രാവാക്യങ്ങളും സംഘപരിവാർ സംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിൽ ഉള്ളതാണെന്നും മഹല്ല്ജമാഅത്ത് സംസ്ഥാന കമ്മിറ്റി വ്യക്തതമാക്കി.

പരസ്യമായി വിവാദമായ പരാമർശങ്ങൾ ഉയർത്തിയ അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പോലീസ് കേസെടുക്കണമെന്ന് സെക്രട്ടറി ഷബീർ പറഞ്ഞു.
ഇന്നലെ നടന്ന മുസ്ലിംലീഗ് പരിപാടിയിലാണ് മുൻ എംഎൽഎ കെഎം ഷാജി, അബ്ദുറഹ്മാൻ കല്ലായി അടക്കമുള്ള നേതാക്കൾ വിവാദ പരാമർശങ്ങൾ നടത്തിയത്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button