
തിരുവനന്തപുരം: സംവിധായകനും ബിജെപി പ്രവർത്തകനുമായ അലിഅക്ബര്‍ മുസ്ലിം മതമുപേക്ഷിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് വീഡിയോയിലുടെയാണ് ഞാനും എന്റെ കുടുംബവും മുസ്ലിംമതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ വ്യക്തമാക്കിയത്.
തന്റെ പേരിനിമുതൽ രാമസിംഹന് എന്ന് ആക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസം തന്നെ ഈ പേര് എല്ലാവർക്കും വിളിക്കാമെന്നും അലി അക്ബര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട വാർത്തയുടെ കീഴേ ചിരിക്കുന്ന ഇമോജി ഇട്ട മുസ്ലിം നാമധാരികൾക്കും അല്ലേത്തവർക്കുമുള്ള തന്റെ ഉത്തരമാണിതെന്നും അലി അക്ബർ ചൂണ്ടിക്കാട്ടി. താനിനി മുസ്ലിമല്ല ഭാരതീയനാണെന്നും അദ്ദേഹം പറഞ്ഞു.
ഇമോജിയിട്ടതിനെതിനെതിരെ ശബ്ദിക്കാത്ത മുസല്‍മാന്റെ മതത്തെ ഉപേക്ഷിക്കുകയാണ്. ഇക്കാര്യത്തിൽ താൻ പ്രതികരിച്ചതിന് തന്റ എഫ്ബി അക്കൗണ്ട് 30 ദിവസത്തേക്ക് ഫേസ്ബുക്ക് വിലക്കിയതായും അദ്ദേഹം പറഞ്ഞു .
ഫേസ്ബുക്കിന്റെ അടക്കം തലപ്പത്ത് ജിഹാദികളാണ് ഇരിക്കുകയാണെന്നും അവരാണ് തന്നെ 30 ദിവസത്തേക്ക് വിലക്കിയത് എന്നും അലി അക്ബര്‍ പറഞ്ഞു.