fbpx

മലയാളി സൈനികൻ പ്രദീപിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം ഒരുക്കും; മന്ത്രി രാധാകൃഷ്ണന്‍

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സൈനികന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാർ സഹായമൊരുക്കുമെന്ന് മന്ത്രി രാധാകൃഷ്ണന്‍.

പ്രദീപിന്റെ മൃതദേഹം ഏത് സമയത്താണ് എത്തുക എന്നതിനെ പറ്റി കൃത്യമായ അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നാളെ ഏത് സമയത്ത് നാട്ടിലെത്തുമെന്ന കാര്യത്തില്‍ കൂടുതൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈനിക കേന്ദ്രത്തില്‍ നിന്നാണ് ഇക്കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാരിനെ അറിയിക്കുന്നത്. അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങളനനുസരിച്ച് വേണ്ട എല്ലാ സൗകര്യങ്ങൾ ഉടൻ തന്നെ സംസ്ഥാന സർക്കാർ ഒരുക്കുംമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി

കഴിഞ്ഞ ദിവസമാണ് പ്രദീപ് അടക്കമുള്ളവരെ രാജ്യത്തിനുനഷ്ടമായത്. ഹെലികോപ്റ്റർ അപകടത്തിൽ മൊത്തം 13 സൈനികരാണ് മരണപ്പെട്ടത്. ഡിഎൻഎ ടെസ്റ്റിന്റെ അടക്കം ഫലം ലഭിച്ചാലുടൻ തന്നെ മൃതദേഹം വിട്ട്കിട്ടുമെന്ന് സൈനിക കേന്ദ്രം മേധാവി അറിയിച്ചിട്ടുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button