
തിരുവനന്തപുരം: വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരെ അണിനിരത്തി കോഴിക്കോട് റാലി നടത്തിയ സംഭവത്തിൽ.
മുസ്ലിം ലീഗ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 10000 പ്രവർത്തകർക്കുമെതിരെ കേസെടുത്ത പോലീസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് നേതാവ് പികെ ഫിറോസ്.
നിങ്ങടെ കേസുകൾ ആരാണ് പരിഗണിക്കുകയെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. കമ്മ്യൂണിസ്റ്റുപാർട്ടിക്ക് ചെയ്യാനുള്ളത് എന്താണോ അത് നിങ്ങള് ചെയ്യെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു. ഞങ്ങൾക്കതൊരു പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.