fbpx

“സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും” മുഖ്യമന്ത്രി എന്നോട് ക്ഷമിക്കണം; പ്രകോപന മുദ്രാവാക്യം ഉയർത്തിയ ലീഗ് പ്രവര്‍ത്തകന്‍ മാപ്പപേക്ഷയുമായി രംഗത്ത്

കോഴിക്കോട്: മുസ്‌ലിംലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ സംഗമത്തിന് മുന്നെ നടന്ന പ്രകടനത്തില്‍ പിണറായി വിജയനേയും അദ്ദേഹത്തിന്റെ പിതാവിന്റെ തൊഴിലിനേയും രൂക്ഷമായി അധിക്ഷേപിച്ച് മുദ്രാവാക്യമുയര്‍ത്തിയ സംഭവത്തിൽ മുസ്ലിംലീഗ് പ്രവര്‍ത്തകൻ മാപ്പ് പറഞ്ഞു.

കണ്ണൂര്‍ സ്വദേശിയായ താജുദ്ദീനാണ് മാപ്പപേക്ഷയുമായി രംഗത്ത് എത്തിയത്. ഇയാൾ വീഡിയോയിലൂടെയാണ് അൽപം മുമ്പ് ക്ഷമാപണം നടത്തിയത്.

മറ്റൊരു പ്രതിഷേധ പ്രകടനത്തില്‍ കേട്ടതാണ് ഈ വാക്കുകളെന്നും, ലീഗ് നടത്തിയ പ്രകടനത്തിൽ അറിയാതെ ഉപയോഗിച്ചുപോയതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ആവേശത്തിന് പുറത്ത് സംഭവിച്ച അബദ്ധമാണെന്നും ലീഗ് പ്രവർത്തകൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റുനേതാക്കളും ക്ഷമിക്കണമെന്നും താജുദ്ദീൻ കൂട്ടിച്ചേര്‍ത്തു.

“സമുദായത്തിനുനേരെ വന്നാല്‍ പച്ചക്കുകത്തിക്കും. ഈ കേരളം ചെത്തുകാരനായ കോരന് സ്ത്രീധനം കിട്ടിയതല്ല, സൂക്ഷച്ചോ, ഓര്‍ത്തു വച്ചോ”

എന്നി മുദ്രാവാക്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. കെടി ജലീലിനെതിരെയും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രൂക്ഷമായ ഭാഷയിൽ മുദ്രാവാക്യമുയര്‍ത്തിയിരുന്നു.

കണ്ടാലറിയാവുന്ന പതിനായിരം ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ലീഗ് പ്രവർത്തകൻ മാപ്പ് പറഞ്ഞത്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button