fbpx

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും

കണ്ണൂർ: മുതിർന്ന സിപിഐഎം നേതാവ് എം.വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും. സിപിഐഎം ജില്ലാ സമ്മേളനത്തിലാണ് അദ്ദേഹത്തെ തന്നെ വീണ്ടും തെരഞ്ഞെടുത്തത്.

ചില ക്വട്ടേഷൻ സ്വർണ്ണക്കടത്ത് സംഘങ്ങൾ സിപിഐഎമ്മിനെ മുതലെടുത്തതായും സമ്മേളനത്തിൽ ചർച്ചകൾ ഉയർന്നിട്ടുണ്ട്. സിപിഎം നേതാക്കൾ ഇക്കാര്യം തിരിച്ചറിഞ്ഞില്ലെന്നും സമ്മേളനത്തിൽ വിമർശം ഉയർന്നിരുന്നു.

പൊതുചർച്ചയ്ക്ക് പിന്നാലെ നടന്ന മറുപടിയിൽ സിപിഐഎം ജില്ലാ നേതൃത്വം ഇത്തരം സംഘങ്ങൾക്കെതിരെ എടുത്ത കർശന നടപടികളെ പറ്റിയും എംവി ജയരാജൻ വിശദീകരിച്ചു. അതേസമയം സിപിഐഎം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.

Also Read നോം മേമന ഇല്ലത്തെ രാമസിങ്കൻ നമ്പൂതിരി ; അലി അക്ബറിന്റെ മതംമാറ്റത്തെ ട്രോളി സോഷ്യൽ മീഡിയ; ട്രോളുകൾ

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button