fbpx

തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി; ബിപിന്‍ റാവത്തിന്റെ മരണ വാർത്തക്ക് കീഴെ ചിരി ഇമോജി ഇടുകയും, കമന്റ് ഇടുകയും ചെയ്തു ; സംഘികൾക്കെതിരെ പരാതിയുമായി മുസ്ലിം യുവാവ്

കണ്ണൂർ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ബിപിൻ റാവത്തിനെ തന്റെ ഫോട്ടോകൾ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയയിൽ കൂടി അവഹേളിച്ചതിനെതിരെ പരാതി കൊടുത്ത് യുവാവ്. കണ്ണൂർ സ്വദേശിയായ ഫൈസലാണ് കഴിഞ്ഞ ദിവസം എടക്കാട് സ്റ്റേഷനിൽ പരാതി കൊടുത്തത്.

തന്റെ ചിത്രം ദുരുപയോഗിച്ച് ക്രിയേറ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് ഐഡിയി ഉപയോഗിച്ച്. ബിപിൻ റാവത്ത് മരണപ്പെട്ട വാർത്തയുടെ കീഴേ ചിരിക്കുന്ന ഇമോജിയും “ഇത് അല്ലാഹു നൽകിയ ശിക്ഷ” യെന്ന രീതിയിൽ കമന്റുകൾ ഇടുകയും ചെയ്തതായി ഫൈസൽ പറയുന്നു. വ്യാജ പോസ്റ്റുൾ നിർമിച്ച ആളുകളെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും ഫൈസൽ പരാതിയിൽ പറയുന്നു.

കമന്റിന്റെ സത്യാവസ്ഥ അറിയാതെ ശ്രീഹരി, ജിജി നിക്‌സൺ, അനസ് വിളയിൽ,എന്നീ വ്യക്തതികളും, പ്രമുഖ ഓൺലൈൻ പത്രവും സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ മോശമായ രീതിയിൽ വ്യാജവാർത്ത നൽകിയതായും ഇയാൾ നൽകിയ പരാതിൽ പറയുന്നുണ്ട്.

“തന്റെ പേരിൽ വ്യാജ അകൗണ്ട് നിർമിച്ച ആളുകൾക്കെതിരേയും, സാമൂഹിക മാധ്യമങ്ങളിൽ കൂടി വ്യാജ പ്രചാരണം നടത്തിയ ആളുകൾക്കെതിരേയും, വാർത്ത നൽകിയ ഓൺലൈൻ പത്രത്തിന് എതിരേയുമാണ് പരാതി.”

ഫൈസലിന്റെ ചിത്രം അടങ്ങിയ പോസ്റ്റുകൾ സംഘപരിവർ അനുകൂല ഗ്രൂപ്പുകളിലും ട്വിറ്റർ ഹാന്റിലുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു. സൈനിക കൊല്ലപ്പെട്ടപ്പോൾ മുസ്ലിംകൾ ആഹ്ലാദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘപരിവർ പേജുകൾ ഇയാളുടെ ചിത്രം അടക്കം നൽകി പോസ്റ്റുകൾ പ്രചരിപ്പിച്ചത്.

സ്ക്രീൻ ഷോട്ടുകൾ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചാരണം നടത്തിയത് സംഘപരിവർ പ്രവർത്തകർ ആണെങ്കിലും. ഫൈക് ഫേസ്ബുക്ക് ഐഡി നിർമിച്ചത് ആരെന്നതിൽ വ്യക്തതയില്ല.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button