
കണ്ണൂർ: ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിറ്റ്ലറുടെ നിലപാടാണ് രാജ്യത്ത് ആർഎസ്എസ് പിന്തുടരുന്നതെന്ന്. എൻഎസ്എസിന്റെ അജണ്ട തന്നെ വർഗീയതയിലൂടെ വളരുക എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ അക്രമം ആർഎസ്എസ് നടത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സവർക്കറെ പോലും സ്വാതന്ത്ര്യ സമര സേനാനി ആക്കാൻ ആർഎസ്എസ് നീക്കം നടത്തുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ യുഡിഎഫ് സ്വീകരിക്കുന്നത് തികച്ചും വികസന വിരുദ്ധ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ എന്തൊക്കെ വികസനങ്ങൾ വന്നാലും അത് മുടക്കുകയാണ് ബിജെപി കോൺഗ്രസ് ലക്ഷ്യമെന്നും. കോൺഗ്രസും ബിജെപിയും പിന്തുടരുന്നത് ഒരേ നയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.