
കോഴിക്കോട്: ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന പീരങ്കികൾക്ക് മുന്നിൽ ഞങ്ങളുടെ പൂര്വികരായവർ കറുമൂസയുടെ തണ്ടുകൊണ്ടാണ് ബ്രിട്ടീഷ് സൈന്യത്തിനെതിരെ പടപൊരുതിയതെന്ന് ലീഗ് നേതാവ് പി.എം.എ സലാം.
മുസ്ലീം ലീഗിന് അത്തരമൊരു പാരമ്പര്യമാണ് ഉള്ളതെന്നും അതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പോലീസിന്റേയും ഭീഷണികകൾക്ക് മുന്നിൽ വിഴില്ലെന്നും ലീഗ് നേതാവ് പറഞ്ഞു.
കേസുകളും തൂക്കുകയറുകളും ജയിലുകളുമൊന്നും ഞങ്ങള്ക്ക് പ്രശ്നമല്ലെന്നും ലീഗ് നേതാവ് മുലായം നിയമങ്ങളോട് പ്രതികരിച്ചു. അൽപ്പം മുമ്പാണ് ഇത്തരമൊരു പരാമർശം അദ്ദേഹം നടത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ പി.എം.എ സലാമിന്റെ പരാമർശം വൈറലായി മാറിയതിന് പിന്നാലെ. ലീഗ് നേതവിനെ ട്രോളി നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.
