fbpx

ബിജെപിയുടെ രാഷ്ട്രീയ പാവയായും, ബിജെപി ഓഫീസില്‍ നിന്നെഴുതി നല്കുന്നത് വായിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ആളാകാൻ ശ്രമിക്കുന്നു; ഗവര്‍ണര്‍ പദവിയുടെ മഹത്വം മനസിലാക്കണം; ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: കേരള ഗവർണക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഗവര്‍ണര്‍ പദവിയുടെ മഹത്വം ആരിഫ് മുഹമ്മദ് ഖാൻ
മനസിലാക്കണം. തന്റെ പദവിയുടേതായ മഹത്വം മനസിലാക്കാതെ ഇത്തരത്തിൽ പെരുമാറുന്നത് ഇതാദ്യമല്ലെന്നും സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടി.

അടിയുറച്ച രാഷ്ട്രീയം ഉള്ള ആളുകൾക്ക് വഹിക്കാൻ ഉള്ളതല്ല ഒരു സംസ്ഥാനാതഞതിന്റെ ഗവര്‍ണര്‍ പദവി.ൺയെന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് അവരുടെ പാര്‍ട്ടിയിലെ പ്രായം ആയവര്‍ക്കും കോൺഗ്രസ് ഗ്രൂപ്പെതിരാളികള്‍ക്കും നല്കാനുള്ളതായി ആ പദവിയെ മാറ്റി.

അതേസമയം ബിജെപിയാകട്ടെ വിശ്വസ്തര്‍ക്കും അവരുടെ പാര്‍ട്ടിക്കാര്‍ക്കും ബിജെപി വിധേയര്‍ക്കുമുള്ള ഇടമാക്കി പദവിയെ മാറ്റുകയാണ് നിലവിൽ ചെയ്തതെന്നും സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടി. ഗോവയിലും കശ്മീരിലും യുപിയിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ബംഗാളിലും മധ്യപ്രദേശിലും കേരളത്തിലും ബിജെപി നിയോഗിച്ച ഗവര്‍ണര്‍മാര്‍ ഇതിനൊക്കെ ഉദാഹരണമാണെന്നും പത്രം ചൂണ്ടിക്കാട്ടി.

ഇവര്‍ കേവലം ഒരു ബിജെപി രാഷ്ട്രീയ ബൊമ്മകളായി മാറുന്നതു നാം പലപ്പോഴും കാണ്ടിട്ടുണ്ട്. ബിജെപി ഓഫീസില്‍ നിന്നും അവർ എഴുതി കൊടുക്കുന്നത് വായിക്കുകയും അവരുടെ തിട്ടൂരങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുകയും ചെയ്യുന്ന ചില സംഭവങ്ങൾ സമീപനാളുകളില്‍ നടന്നതായും പത്രം ചൂണ്ടിക്കാട്ടി.

ആരിഫ്മുഹമ്മദ് ഖാനും അത്തരത്തിൽ ഒരാളാകാൻ ശ്രമിക്കുകയാണെന്നും. പലകുറി ഇത്തരം ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിട്ടും സംസ്ഥാനത്ത് പരിഹാസ്യനാകേണ്ടിവന്നതായും പത്രം ചൂണ്ടിക്കാട്ടി. മുൻ അനുഭവങ്ങള്‍ ആരിഫ് മുഹമ്മദ് ഖാൻ ഓര്‍ക്കണമെന്നും പത്രം ചൂണ്ടിക്കാട്ടി.

പൂർണ രൂപം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button