
തിരുവനന്തപുരം: ഹിന്ദുത്വത്തെ നേരിടാനായി ഹിന്ദുക്കളെ തന്നെ അധികാരത്തിൽ എത്തിക്കുമെന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.
കോൺഗ്രസ് ദീർഘകാലമായി രാജ്യത്തു സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനങ്ങളാണ് ഇത്തരത്തിൽ ബിജെപിക്കു വളരാൻ വഴി മരുന്നിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജസ്ഥാനിൽ രാഹുൽ ഗാന്ധി സംസാരിച്ചപ്പോൾ മതരാഷ്ട്രീയത്തെപുൽകുന്ന തരത്തിലുള്ള സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്നും വി കെ സനോജ് ചൂണ്ടിക്കാട്ടി.
തീവ്രഹിന്ദുത്വത്തിനുള്ള ബദൽ മാർഗം മൃദു ഹിന്ദുത്വമാണെന്ന കോൺഗ്രസ് നേതാവിന്റെ നിലപാട് ആർ.എസി.എസിന് ആത്യന്തികമായി സഹായിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദളിതരെയും ന്യൂനപക്ഷങ്ങളെയും ക്രൂരമായി വേട്ടയാടുന്ന ബിജെപി ആർഎസ്എസിനെ സഹായിക്കുകയാണ് കോൺഗ്രസെന്നും. ഇന്ത്യ എന്നത് ഹിന്ദുക്കളുടേതുമാത്രമാണെന്ന വർഗീയപരമായ പ്രചരണം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏറ്റെടുക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സനോജ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ