
കോഴിക്കോട്: വഖഫ് വിഷയവുമായി ബന്ധപ്പെട്ട് അടുത്ത സമരപരിപാടികളെ പറ്റിയുള്ള ആലോചനയിലാണ് ലീഗെന്ന് പി.എം.എ സലാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട് മുസ്ലിം ലീഗ് നടത്തിയ റാലി കഴിഞ്ഞിട്ട് ദിവസങ്ങള്‍ ആയി. എന്നിട്ടും ചിലരുടെ ഏ-ക്ഷനോട് കൂടിയ നിലവിളിക്ക് ശമനമായിട്ടില്ലെന്നത് കൗതുകം തന്നെയെന്നും സലാം വ്യക്തതമാക്കി.
സംസ്ഥാന സർക്കാർ കൊണ്ട് വന്ന വഖഫ് നിയമം സർക്കാർ തന്നെ പിന്‍വലിക്കുവരെ മുസ്ലീം ലീഗ് പോരാടുമെന്നും. സിപിഎം നടത്തുന്ന നിലവിളികളെ ലീഗിന് നേരിടാന്‍ ”കര്‍മൂസത്തണ്ട്’ തന്നെ ധാരാളം മതിയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ