fbpx

മന്ത്രി ആർ.ബിന്ദു രാജിവെക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്ത് പുറത്തുവന്ന സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാൻ പ്രതിപക്ഷം.

ആര്‍ ബിന്ദുവിന്റെ രാജി ആവിശ്യപ്പെട്ട് കോൺഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ ചെന്നിത്തല ലോകായുക്തയ്ക്കു മുൻപാകെ ഇന്നുതന്നെ പരാതി കൊടുക്കും.

ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് സർവകലാശാലയിൽ പുതിയ നിയമനം നടത്താൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപ്പെട്ടതിൽ എത്രയും വേഗംതന്നെ ശക്തമായ നടപടി വേണമെന്നും യുഡിഎഫ് ആവശ്യം.

കണ്ണൂര്‍ സർവകലാശാല വിസിയുടെ പുനർനിയമനത്തിന് മന്ത്രി ആർ.ബിന്ദു ശുപാര്‍ശ ചെയ്തതിലൂടെ സത്യപ്രതിജ്ഞയുടെ തന്നെ കടുത്ത ലംഘനമാണ് അവർ നടത്തിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതിനാൽ മന്ത്രി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button