fbpx

32 സെന്റ്‌ സ്ഥലവും വീടും ഐആർപിസിക്ക്‌; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമ്മാനിച്ച്‌ ദമ്പതികൾ

ഇരിട്ടി: സ്വന്തം സ്ഥലവും വീടും സാന്ത്വനപരിചരണ പ്രവർത്തനത്തിന് വേണ്ടി വിട്ടുനൽകി ഇരിട്ടിയിലെ ദമ്പതികൾ. കോമത്ത്‌ കൃഷ്‌ണൻ നമ്പ്യാരും അദ്ദേഹത്തിന്റെ ഭാര്യ ജാനുവമ്മയുടമാണ് വീടും മുപ്പത്തിരണ്ട് സെന്റ്‌ സ്ഥലവും ഐആർപിസിക്ക്‌ കൈമാറിയത്‌.

കൃഷ്‌ണൻ നമ്പ്യാർക്ക് 88 വയസും, ഭാര്യക്ക് 78 വയസുമാണ് പ്രായം. ഇരിട്ടിയിലെ അശരണർക്ക്‌ ഉപകാരപ്രദമായ രീതിയിൽ സാന്ത്വനപരിചരണ കേന്ദ്രം ഒരുക്കാനാണ് വയോധികരായ ഇരുവരും 32 സെന്റ് പുരയിടവും വീടും കൈമാറിയത്‌.

പടിക്കച്ചാൽ റോഡ് സൈഡിലുള്ള എല്ലാവിധ സൗകര്യങ്ങളും ഉള്ള ഓടിട്ടവീടും സ്ഥലവുമാണ്‌ സിപിഐഎം നിയന്ത്രണത്തിലുള്ള ഐആർപിസി എന്ന
സാന്ത്വനപരിചരണ കേന്ദ്രത്തിന് ദാനം നൽകിയത്.

2018ൽ ജാനുവമ്മയും കൃഷ്‌ണൻ നമ്പ്യാരും സ്ഥലവും വീടും വിട്ടുകൊടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
കോവിഡ്‌ അടക്കം പിന്നീട് വരുകയും ചെയ്തതോടെ തീരുമാനം വൈകി. ഇരിട്ടി മേഖലയിൽ ആരുമില്ലാത്ത അശരണർക്ക്‌ സാന്ത്വനമേകാനായി ഒരു സ്ഥാപനം ആരംഭിക്കണമെന്നായിരുന്നു ദമ്പതികളുടെ ആഗ്രഹം.

ആരോരുമില്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനായി വലയുന്ന ആളുകൾക്ക് അത്താണിയാവുന്ന മികച്ച പ്രവർത്തനം ഐആർപിസി നടപ്പാക്കുന്നുണ്ടെന്ന്‌ ഇരുവരും വ്യക്തതമാക്കി. അതിനാലാണ് ഭൂമിയും വീടും കൈമാറുന്നതെന്നും ഇരുവരും പറഞ്ഞു. ഐആർപിസിക്ക് വേണ്ടി പി.ജയരാജനാണ് സ്ഥലം ഏറ്റുവാങ്ങിയത്.

 

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button