
ഉത്തര്‍പ്രദേശ്: യുപി മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് അഖിലേഷ് യാദവ്. യോഗി ആദിത്യനാഥ് ഗംഗ നദിയിൽ മുങ്ങികുളിക്കാഞ്ഞത് ഗംഗനദി ഏറെ വൃത്തിഹീനമാണെന്ന് അറിയാവുന്നതിനാൽ ആണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് ചൂണ്ടിക്കാട്ടി.
ഗംഗനദിയെ ശുചീകരിക്കാനായി സംസ്ഥാനത്തെ ബിജെപി സർക്കാർ കോടികള്‍ ചെലവഴിച്ചതായും. മുഖ്യമന്ത്രി ആദിത്യനാഥിന് നദി മലിനമാണെന്ന് വ്യക്തതമായി അറിയാമായിരുന്നു. അതുകൊണ്ട് മാത്രമാണ് വിശ്വാസിയായ അദ്ദേഹം മുങ്ങാതിരുന്നതെന്ന് അഖിലേഷിന്റെ പറഞ്ഞു.
ഫണ്ടുകള്‍ ശുദ്ധീകരണമെന്ന പേരിൽ ഒഴുകിപ്പോയതല്ലാതെ വെറൊന്നും തന്നെ നടന്നില്ല. നദി എന്നെങ്കിലുമൊരു കാലത്ത് ശുദ്ധമാകുമോയെന്നും അഖിലേഷ് യാദവ് ചോദിച്ചു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടുദിവസത്തെ വാരണാസി സന്ദര്‍ശനത്തിനായി എത്തിയിരുന്നു. തുടർന്ന് ഗംഗനദിയിൽ മുങ്ങുകയും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. തുടർന്നാണ് നദിയിലെ ജലത്തിന്റെ കളറും വ്യത്തിയില്ലായ്മയും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയത്.