
കൊച്ചി: വയനാട് എംപി രാഹുൽ ഗാന്ധി ജയ്പൂരിൽ നടത്തിയ പ്രസംഗം വർഗ്ഗീയ പ്രീണനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോൺഗ്രസ് തുടർന്നുപോകുന്ന മൃതുഹിന്ദുത്വ സമീപനത്തിന്റെ അടക്കം തുടര്‍ച്ചയാണ്. “രാജ്യം തന്നെ ഹിന്ദുക്കളുടേതാണെന്ന” തരത്തിലുള്ള രാഹുലിന്റെ പ്രസംഗമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
ബിജെപിക്കു ബദലാകാന്‍ രാജ്യത്ത് കോണ്‍ഗ്രസ് പാർട്ടിക്ക് കഴിയില്ലെന്നത് തെളിയിക്കുന്നതാണ് രാഹുൽ നടത്തിയ ഈ പ്രസംഗം. കോണ്‍ഗ്രസ് പാർട്ടിയിലുള്ള വിശ്വാസം തന്നെ രാഹുൽ ഗാന്ധി നടത്തിയ ഈ പ്രസംഗത്തിലൂടെ മതേതര ഇന്ത്യക്ക് നിലവിൽ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക തീവ്രവാദികളും സംഘപരിവാറും
കേരളത്തിൽ വർഗ്ഗീയപരമായ ചേരിതിരിവ് ഉണ്ടാക്കാനാണ് നിലവിൽ ശ്രമിക്കുന്നതെന്നും. മുസ്ലീംലീഗ് അക്കം ഈ നീക്കത്തിന് കൂട്ടുനിൽക്കുകയാണെന്നു. പിണറായി വിജയൻ
പറഞ്ഞു.