
ആലപ്പുഴ: ബിപിന്‍ റാവത്തിനെ സാമൂഹിക മാധ്യമങ്ങളിൽ കൂടി അപകീര്‍ത്തിപ്പെടുത്തിയ ബിജെപി നേതാവ് സന്ദീപ് വചസ്പതിക്കെതിരേ പോലീസിൽ പരാതി.
കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടവുമായി ബന്ധപ്പെട്ട് സൈനിക മേധാവിയെ സന്ദീപ് വചസ്പതി “കൊല്ലുന്നരാജാവിനു തിന്നുന്നമന്ത്രി എന്ന്” പറഞ്ഞ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോപുലര്‍ ഫ്രണ്ടിന്റെ ആലപ്പുഴ സെക്രട്ടറി സഫര്‍ പോലിസ്ചീഫിനു മുൻപാകെ പരാതി കൊടുത്തത്.
ബിജെപി നേതാവിന്റെ പ്രസ്താവന രാജ്യത്തിന്റെ സൈനിക മേധാവിയും, സൈന്യത്തേയും അപകീര്‍ത്തിപ്പെടുത്തലാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദേശീയ ചിഹ്നങ്ങളെയും രാജ്യസുരക്ഷയെയും അപമാനിക്കുന്നതിന് തുല്യമാണ് സന്ദീപ് വചസ്പതി നടത്തി പ്രസ്താവന എന്നും പരാതിയില്‍ പറയുന്നു. കടുത്തനടപടി തന്നെ ബിജെപി നേതാവിനെതിരെ കൈക്കൊള്ളണമെന്നും എ സഫര്‍ പോലിസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.