fbpx

കെ റെയില്‍ പദ്ധതിക്കെതിരായ : യുഡിഎഫ് നിവേദനത്തില്‍ തരൂര്‍ ഒപ്പുവെച്ചില്ല ; വെട്ടിലായി കോൺഗ്രസ് നേതൃത്വം

ന്യുഡല്‍ഹി: യു.ഡി.എഫ് എംപിമാർ കെ.റെയിലിന്റെ സില്‍വർലൈന്‍ പദ്ധതിക്കെതിരായി കേന്ദ്രത്തിന് നൽകിയ നിവേദനത്തില്‍ കേരളത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവും എംപിയുമായ ശശിതരൂര്‍ ഒപ്പുവെച്ചില്ല.

കേന്ദ്രറെയില്‍വെ മന്ത്രാലയത്തിനും മന്ത്രിക്കും നല്‍കാനുള്ള നിവേദനത്തിലാണ് തരൂര്‍ ഒപ്പുവെക്കാതിരുന്നത്. നിവേദനം കൊടുത്ത എംപിമാരുമായി റെയില്‍വെ മന്ത്രി നാളെ തന്നെ കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബുധനാഴ്ച 3 ന് ആണ് യോഗം.

കെ.റെയിലിന്റെ സില്‍വർലൈന്‍ പദ്ധതി കേരളത്തിന്റെ പരിസ്ഥിതിക്ക് വലിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും. അതിനാൽ പ്രസ്തുത പദ്ധതി ഒരുകാരണവശാലും അനുവദിക്കരുതെന്നും യുഡിഎഫ് എംപിമാർ ആവിശ്യപെട്ടു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button