
ശ്രീനഗർ: പാക് ഭീകരൻ അബു സറാറിനെ സൈന്യം വെടിവെച്ചുകൊന്നു. പൂഞ്ചിൽ നടന്ന ചെറിയ ഏറ്റുമുട്ടലിലാണ് കൊടും ഭീകരനെ ഇന്ത്യൻ സൈന്യം കൊല്ലപ്പെടുത്തിയത്. വാർത്താക്കുറിപ്പിലൂടെ സൈന്യം തന്നെയാണ് ഇക്കാര്യം വ്യക്തമായത്.
സൈനിക നീക്കം നടക്കവെ രക്ഷപ്പെടാൻ നോക്കിയ ഭീകരവാദികൾ ഇന്ത്യൻ ആർമിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം സൈന്യം നടത്തിയ വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
എ.കെ 47 അടക്കമുള്ള അത്യാധുനിക തോക്കുകളും ഇയാളിൽ നിന്ന് കണ്ടെത്തി അത് കൂടാതെ ഗ്രനേഡുകളും തിരകളും കറൻസികളും സൈന്യം ഇവരിൽ പിടിച്ചെടുത്തു.
സൈന്യവും പോലീസും ഒന്നിച്ച് ചേർന്നുനടത്തിയ നീക്കത്തിലൂടയാണ് ഭീകരൻ കൊല്ലപ്പെട്ടത്. ഈ വർഷം കശ്മീരിൽ കൊല്ലപ്പെടുന്ന 8 മത്തെ ഭീകരവാദിയാണ് അബു സറാർ.