
ആലപ്പുഴ : ആലപ്പുഴയിലെ എസ്ഡിപിഐ പ്രവർത്തകനും നേതാവുമായ ഷാനെ കൊലപ്പെടുത്തിയത് ആർഎസ്എസെന്ന് എസ്ഡിപിഐ ആരോപിച്ചു. പാർട്ടിയുടെ പ്രസിഡന്റ് അഷ്റഫ് മൗലവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഘർഷമില്ലാത്ത സ്ഥലത്താണ് കൊലപാതകം ഉണ്ടായത്. ആർഎസ്എസിന്റെ പ്രമുഖ നേതാവായ വത്സൻ തില്ലങ്കേരിയാണ് ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ് കൊലപാതകമാസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെയാണ് എസ്ഡിപിഐ നേതാവായ ഷാൻ സഞ്ചരിച്ച വാഹനം തടഞ്ഞ് ആർഎസ്എസ് ആക്രമിസംഘം ഇയാളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി വീഡിയോ അടക്കം പരിശോധിച്ചാണ് പ്രതികളെ പോലീസ് തിരയുന്നത്.
അതേസമയം കൊലപാതക ഗൂഡാലോചനയിൽ പങ്കാളികളായ രണ്ട് ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read ആരുംകൊലയിൽ നടുങ്ങി ആലപ്പുഴ; കൊലപാതകം നടന്നത് ഇങ്ങനെ