fbpx

മന്നം ജയന്തിദിനം സർക്കാർ അവധി പ്രഖ്യാപിക്കാത്തതില്‍; സുകുമാരൻ നായർക്ക് അതൃപ്തി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ വിമര്‍ശനവുമായി ജി.സുകുമാരന്‍ നായര്‍. മന്നത്ത് പത്മൻ ജയന്തി ദിനം കേരളത്തിൽ പൊതു അവധിയായി സർക്കാർ പ്രഖ്യാപിക്കാത്തതില്‍ സർക്കാരിനെതിരെ അതൃപ്തി അറിയിച്ചായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിമര്‍ശനം.

എന്‍എസ്എസിനോടുളള സംസ്ഥാന സർക്കാരിന്റെ സമീപനം എത്രയും വേഗം തന്നെ തിരുത്തുന്നില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും സംഘടന നേതാവ് വ്യക്തതമാക്കി.

തങ്ങൾ ആവിശ്യപെട്ട പ്രകാരം പൊതു അവധി നൽകാതെ സര്‍ക്കാര്‍ എന്‍എസ്എസിനോട് മാത്രം വിവേചനം കാണിച്ചതായും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ടപ്പൊഴൊക്കെ തന്നെ സംസ്ഥാന സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങൾ പറഞ്ഞതായും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

ചിലയിടങ്ങളില്‍ ഇടത് പക്ഷം മന്നത്തിനെ നവോത്ഥാന നായകനായി പോലും ഉയര്‍ത്തിക്കാട്ടി. ഇപ്പോൾ കാട്ടുന്നത് ഇരട്ടത്താപ്പാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button